പെഷാവർ: പാക്കിസ്ഥാൻ, അഫ്ഗാൻ സേനകൾ തമ്മിൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് ഏറ്റുമുട്ടി.

അഫ്ഗാൻ സൈന്യം പ്രകോപനം ഇല്ലാതെ വെടിയുതിർത്തു എന്നും, ഇതിനു തക്കതായ മറുപടി നൽകി എന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്ക് സൈന്യത്തിന്റെ തിരിച്ചടിയിൽ അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് വക്താവ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.