തിരുവനന്തപുരം: മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് എല്‍ഡിഎഫ് കണ്‍വീനര്‍ ആയേക്കും. ഇത് സംബന്ധിച്ച് സിപിഐഎമ്മില്‍ ആലോചനകള്‍ നടക്കുന്നു.

പദവി ഒഴിയാനുള്ള ആഗ്രഹം ടി പി രാമകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എല്‍ഡിഎഫിനെ യുവമുഖം നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി രാജീവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

കളമശ്ശേരിയില്‍ പരാജയപ്പെട്ടതോടെ എംഎല്‍എസ്ഥാനം പോലും നഷ്ടപ്പെട്ട പി രാജീവിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം എന്ന ചര്‍ച്ച പാര്‍ട്ടിക്കകത്തും ഉയര്‍ന്നിരുന്നു. ഇതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചകളിലേക്ക് വഴിതുറന്നത്.