കോഴിക്കോട്: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

മുന്നണി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യും. ഒപ്പിട്ടു എന്ന പറയുന്ന വ്യവസ്ഥകള്‍ എന്താണെന്ന് മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്താനാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതു മനസ്സിലാക്കി അഭിപ്രായങ്ങള്‍ പിന്നീട് പറയുക എന്നതുമാത്രമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ചയായിട്ടുള്ളതാണ്.

കേന്ദ്രസര്‍ക്കാര്‍ നിബന്ധന വെച്ചിരിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുന്നില്ല. കേരളത്തില്‍ എസ്എസ്‌കെയുടെ പ്രവര്‍ത്തനം പ്രശംസനീയമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്- പറഞ്ഞു