പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭയിൽ ആശങ്കയറിയിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കാത്തതിൽ സിപിഐക്ക് അമർഷം.

സിപിഐ നിയമ സഭാ കക്ഷി നേതാവ് കെ രാജൻ ആശങ്ക അറിയിച്ചിട്ടും മുഖ്യമന്ത്രിയും സിപിഐഎം മന്ത്രിമാരും പ്രതികരിച്ചിരുന്നില്ല. പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചേരും.
അതേസമയം പി എം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് പാർട്ടിയുടെ ദേശീയ നിലപാടെന്ന് ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ.

പിഎം ശ്രീ അംഗീകരിച്ചാൽ മാത്രമേ നമുക്ക് വരേണ്ട എസ്എസ്കെയ്ക്ക് ഫണ്ട് നൽകൂ എന്നത് ഭരണഘടന വിരുദ്ധമായ നയമാണ്. ഏതെങ്കിലും ഒരു പാർട്ടി അല്ല, എൽഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.