കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍.

കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി ജയരാജന്‍ ചൂണ്ടികാട്ടി
കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശിയിലെ സിപിഐഎം പെരിഞ്ചേഴി ബ്രാഞ്ച് സെക്രട്ടറി പി എം ജനാര്‍ദനനെ കൈകാല്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസും എസ്എഫ്‌ഐ നേതാവ് കെവി സുധീഷിന്റെ കൊലപാതകവും ചൂണ്ടികാട്ടി ദേശാഭിമാനി പത്രത്തില്‍ വന്ന ലേഖനം പങ്കുവെച്ചാണ് പി ജയരാജന്‍റെ വിമര്‍ശനം.
