നേത്ര ഡോക്ടറെ തിരികെ നിയമിക്കും: ആൻ്റോ പടിഞ്ഞാറേക്കര - Kottayam Media

Health

നേത്ര ഡോക്ടറെ തിരികെ നിയമിക്കും: ആൻ്റോ പടിഞ്ഞാറേക്കര

Posted on

 

കോട്ടയം:പാലാ: ഡോക്ടറുടെ അപേക്ഷ പരിഗണിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവുപ്രകാരം കോട്ടയത്തേക്ക് മാറ്റിയ നേത്രചികിത്സാ വിഭാഗം കൺസൾട്ടൻ്റിനെ തിരികെ നിയമിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.ഡോക്ടർമാരുടെ താത്പര്യം സംരക്ഷിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കാനാവില്ല എന്ന് നേരിട്ട് അറിയിച്ചതായി ചെയർമാൻ പറഞ്ഞു. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഇനി പകരം ക്രമീകരണമില്ലാതെയുള്ള മാറ്റം അനുവദിക്കാനാവില്ല എന്നും അറിയിച്ചിട്ടുള്ളതായി ചെയർമാൻ അറിയിച്ചു.

 

നിലവിൽ 42 ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്.നിർധന രോഗികൾ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽക്കുന്നതിന് ആവശ്യമായ ശ്രദ്ധയും ഇടപെടലുകളും നടത്തി മെഡിക്കൽ കോളജ് ആശുപത്രി കഴിഞ്ഞാൽ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെഏക സർക്കാർ ആരോഗ്യ കേന്ദ്രമായി മാററുവാൻ കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു.

സമരത്തിനു മാത്രമായി ആശുപത്രി മുററത്ത് വരുന്നവരും ഒരിക്കലുംആശുപത്രിക്കായി ചെറുവിരൽ അനക്കാത്ത കക്ഷികളുo സമരവുമായി എത്തുന്നത് അപലനീയമാണ്: രോഗികളെ ബുദ്ധിമുട്ടിക്കുന്ന മുതലെടുപ്പ് സമരങ്ങളിൽ നിന്നും പിന്തിരിയണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.സമരത്തിനായെങ്കിലും ആശുപത്രി പരിസരം കാണുവാൻ ചിലർക്ക് കഴിഞ്ഞു. ഒരിക്കലെങ്കിലും ആശുപത്രി സന്ദർശിക്കുവാൻ കൂടി ഇവർ തയ്യാറാവണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version