ബെംഗളൂരുവില്‍ കോളേജിലെ ഓണാഘോഷത്തിനിടെ സംഘര്‍ഷം. മലയാളിയായ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു.

ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആചാര്യ നഴ്സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ കേസെടുത്തു.
കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടാകുന്നത്.

വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ഇതിനിടെ ആദിത്യക്ക് വയറിന് കുത്തേല്‍ക്കുകയുമായിരുന്നു. ഉടനടി ആദിത്യയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.