സ്വാതന്ത്ര്യ ദിനത്തിൽ കേരളത്തിലെ റോഡിലെ കുഴികളുടെ ആഴം ഗവർണ്ണർക്ക് മനസിലായി - Kottayam Media

Kerala

സ്വാതന്ത്ര്യ ദിനത്തിൽ കേരളത്തിലെ റോഡിലെ കുഴികളുടെ ആഴം ഗവർണ്ണർക്ക് മനസിലായി

Posted on

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ഗവർണറെ വെട്ടിലാക്കി റോഡിലെ കുഴികൾ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ തിരുവനന്തപുരം കോട്ടൂർ ആദിവാസി വനമേഖല സന്ദർശിച്ചു. റോഡിലെ കുഴികൾ കാരണം ഗവർണറുടെ വാഹനവ്യൂഹം വളരെ സാവധാനത്തിലാണ് കോട്ടൂർ ആനത്താവളത്തിലേക്കുള്ള വഴിയിലൂടെ നീങ്ങിയത്. തനിക്കുണ്ടായ ദുരനുഭവം ഗവർണർ മാധ്യമങ്ങളോട് പങ്കുവെച്ചു.

എല്ലാ ദിവസവും നമ്മൾ ടിവിയിൽ കുഴികൾ കാണുന്നു. സിനിമാ പോസ്റ്ററിൽ ഇത് ചർച്ചയായി. സംസ്ഥാനത്ത് കുഴികൾ ഇല്ലാതാകണമെങ്കിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ഗവർണർ അറിയിച്ചു.ദുർഘടമായ പാതയിലൂടെ ഏറെ നേരം സഞ്ചരിച്ചാണ് ഗവർണറുടെ വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

 

കോട്ടൂരിലെ ഈ റോഡ് നേരത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. പക്ഷേ ആന സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന് നിർമാണാനുമതി നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു. ഇത് അറിയാതെയാണ് ജനങ്ങൾ പഞ്ചായത്തിനെതിരെ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version