തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ വീണ്ടും ഫ്ലക്സ്ബോർഡ്.

നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിൽ ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കമ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സ്വാർത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ സുകുമാരൻ നായർ അടിയറവെച്ചു എന്നാണ് പോസ്റ്ററിൽ പറയുന്നത്.

ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാറിനെ വിശ്വാസമാണെന്ന ജി സുകുമാരൻനായരുടെ നിലപാട് പ്രഖ്യാപനം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. സംഘടനയുടെ പേരിൽ പലസ്ഥലത്തും ജനറൽ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു