ജനറൽ ആശുപത്രിക്ക് മുന്നിലെ നോ പാർക്കിങ്ങ് ബോർഡുകൾ നോക്ക് കുത്തി,അനധികൃത പാർക്കിങ് ഇപ്പോഴും തകൃതി - Kottayam Media

Kerala

ജനറൽ ആശുപത്രിക്ക് മുന്നിലെ നോ പാർക്കിങ്ങ് ബോർഡുകൾ നോക്ക് കുത്തി,അനധികൃത പാർക്കിങ് ഇപ്പോഴും തകൃതി

Posted on

കോട്ടയം :പാലാ ജനറൽ ആശുപത്രിക്ക് മുന്നിലുള്ള അനധികൃത പാർക്കിങ് ഇപ്പോഴും തകൃതിയായി നടക്കുന്നു.പാലാ നഗരസഭാ അധികാരികൾക്ക് പരാതി ലഭിച്ചിട്ടും നടപടികൾ ഒന്ന് നടപ്പിലാക്കിയിട്ടില്ല.ഈയിടെ ഒരു സ്വകാര്യ സ്ഥാപനത്തെ കൊണ്ട് കുറെ നോ പാർക്കിങ് ബോർഡുകൾ വച്ചെങ്കിലും.പോലീസ്ചെ ക്കിങ്ങ് ഇല്ലാത്തതിനാൽ അതും ഫലപ്രദമല്ല.പോലീസ് നിരന്തരം ചെക്ക് ചെയ്തെങ്കിൽ മാത്രമേ അനധികൃതിത പാർക്കിങ്ങിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു .

 

ഇന്നലെ ജനറൽ ആശുപത്രി പരിസരത്ത് കോട്ടയം മീഡിയാ കണ്ട അനധികൃത പാർക്കിങ്ങാണ് ചിത്രത്തിൽ ഉള്ളത്.ബോർഡ് വച്ച് അനധികൃത പാർക്കിങ് നിർത്താമെന്നുള്ളത് പണ്ട് അടുക്കളയിലെ  അമ്മച്ചി ഫലിതം പോലെയാകാനാണ് സാധ്യത.പഞ്ചസാര ഭരണിയിൽ ഉറുമ്പ് കയറാതിരിക്കാൻ ഭരണിയിൽ ഉപ്പ് എന്നെഴുതി വച്ചു.സാക്ഷരരായ ഉറുമ്പുകളെ കബളിപ്പിച്ചപോലെ ആകാനാണ് ഈ നോ പാർക്കിങ് ബോർഡ്കൊണ്ട്  ഉപകരിക്കൂ.ഏതായാലും വലിയ ആശുപത്രി കെട്ടിപ്പൊക്കുകയും അതിൽ കുപ്പിക്കഴുത്ത് പോലെ ചെറിയ കവാടം പണിതു വയ്ക്കുകയും ചെയ്ത എൻജിനീയർമാരെ സ്തുതിച്ചേ മതിയാവൂ.ഇവർ തന്നെയല്ലേ പാലാരിവട്ടം പാലവും ,കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലും പണി തീർത്തത്..?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version