Kerala

നിപയില്‍ ആശ്വാസം; പുതിയ രോഗബാധയില്ല

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന എട്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് പുതിയ രോഗബാധയില്ല.

അതേസമയം സമ്പര്‍ക്കപ്പട്ടികയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ 103പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ രോഗബാധിതന്‍ ചികിത്സയില്‍ തുടരുകയാണ്. രോഗിക്ക് ഇന്ന് റെംഡിസിവര്‍ ആദ്യ ഡോസ് നല്‍കി.

അതേസമയം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. 2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top