നിലമ്പൂരിൽ ചാലിയാര്‍ പുഴയുടെ തീരത്ത് സ്വർണഖനനം; പൊലീസ് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ; പിന്നീട് നടന്നത്... - Kottayam Media

Kerala

നിലമ്പൂരിൽ ചാലിയാര്‍ പുഴയുടെ തീരത്ത് സ്വർണഖനനം; പൊലീസ് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ; പിന്നീട് നടന്നത്…

Posted on

നിലമ്പൂര്‍: ചാലിയാര്‍ പുഴയുടെ തീരത്ത് സ്വർണഖനനത്തിന് ശ്രമം. മമ്പാട് കടവിലാണ് സ്വര്‍ണം ഖനനം ചെയ്യാനുള്ള ശ്രമം പൊലീസ് കണ്ടെത്തിയത്. വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തിയിരുന്നത്. ഇവിടെ നിന്നും ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു.

ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണം കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു.എന്നാല്‍ കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.

സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version