സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചേക്കും;ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു - Kottayam Media

Health

സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചേക്കും;ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു

Posted on

കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാന്‍ സാധ്യത. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്തെ ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു.

ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇത് ഏറെ ആശങ്കപ്പെടുത്തുന്നു. കര്‍ണാടകയില്‍ നേരത്തെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സമാന മാതൃകയില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേരളവും ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version