Kerala

ജലനിരപ്പ് ഉയരുന്നു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി ഷട്ടറുകൾ ഉയർത്തിയത്.

ഡാമിലെ നാല് ഷട്ടറുകളാണ് 20 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം,  ഉയർന്ന ജലനിരപ്പിനെ തുടർന്ന് കരമനയാറിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലോട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപത്തുള്ള പ്രദേശവാസികൾക്ക് കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top