സോഷ്യലിസ്റ്റുകൾ വിപ്ലവ പാതയിൽ:എല്‍.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക് - Kottayam Media

Kerala

സോഷ്യലിസ്റ്റുകൾ വിപ്ലവ പാതയിൽ:എല്‍.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക്

Posted on

എല്‍.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. രാജിക്ക് ശേഷം സിപിഎം, സിപിഐ നേതാക്കളുമായി ഇവര്‍ സംഭാഷണം നടത്തിയിരുന്നു. സിപിഎമ്മിലേക്ക് പോകാന്‍ ധാരണയായെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസും മറ്റ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version