പാലായിൽ കോൺഗ്രസ് സംഘടനാ സംവിധാനം ശക്തമാക്കുന്നു - Kottayam Media

Kerala

പാലായിൽ കോൺഗ്രസ് സംഘടനാ സംവിധാനം ശക്തമാക്കുന്നു

Posted on

കോട്ടയം :പാലായിലും കോട്ടയത്തും കോൺഗ്രസ് പാർട്ടി സംഘടനാ സംവിധാനം ശക്തമാക്കുന്നു.നാട്ടകം സുരേഷ് ഡി സി സി അധ്യക്ഷനായി വന്നത് മുതൽ കോട്ടയം ജില്ലയിലാകെ കോൺഗ്രസിന് നവോന്മേഷമാണ് കൈവന്നിരിക്കുന്നത്.ആദ്യം ഈരാറ്റുപേട്ട നഗരസഭയിലും പിന്നീട്കോ ട്ടയം നഗരസഭയിലും  നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുവാനായത് തന്നെ നാട്ടകത്തിന്റെ നയതന്ത്രജ്ഞതയുടെ ബഹിർസ്പുരണമാണ്.

 

ഈരാറ്റുപേട്ട നഗരസഭയിലാകട്ടെ കോൺഗ്രസിൽ ഇടഞ്ഞു നിന്ന അൽസൽന പരീക്കുട്ടിയെ അനുനയിപ്പിച്ചു കോൺഗ്രസിൽ തന്നെ നിലനിർത്തുവാൻ നാട്ടകത്തിന്റെ അനുനയ നീക്കങ്ങൾക്കായി.കോട്ടയം നഗരസഭയിലാവട്ടെ യു ഡി എഫ് അംഗങ്ങളെ സംരക്ഷിച്ചു നിർത്തുവാനും എതിരാളികൾ റാഞ്ചാതെ ഇരിക്കുവാനുമുള്ള  സുരക്ഷാ ഒരുക്കിയതും നാട്ടകം തന്നെയാണ്.പാലായിൽ കേരളാ കോൺഗ്രസ് (എം)മായുള്ള സൈബർ പോർ വിളിയിൽ രക്തസാക്ഷിയാക്കപ്പെട്ട സഞ്ജയ് സഖറിയാസ് എന്ന കോൺഗ്രസ് പ്രവർത്തകനെ സംരക്ഷിക്കുവാൻ നാട്ടകം സുരേഷ് കാണിച്ച ഔൽസുഖ്യം അനിതരസാധാരണമാണ്.

 

കെ എം ചാണ്ടി എന്ന മഹാനായ കോൺഗ്രസ് നേതാവിന്റെ കൊച്ചുമോനെ സംരക്ഷിക്കുവാനായി ഡി വൈ എസ് പി ഓഫീസ് മാർച്ച്  നടത്തിയപ്പോൾ ഏകദേശം ആയിരത്തിനടുത്തുള്ള കോൺഗ്രസ് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.അതിൽ തന്നെ വനിതാ പ്രാതിനിധ്യവും എടുത്തു പറയേണ്ടതായിരുന്നു.അതോടെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായിരുന്ന പടല പിണക്കങ്ങൾ അവസാനിക്കുകയായിരുന്നു.തുടർന്ന് സൂര്യ സഞ്ജയ് നടത്തിയ 24 മണിക്കൂർ ഉപവാസ സമരം മറ്റൊരു അനുഭവമായി മാറി.കോൺഗ്രസ് പതാക പിടിച്ചു വനിതാ കോൺഗ്രസ് പ്രവർത്തകർ വരെ റാലിയായി ഉപവാസ പന്തലിൽ എത്തിയപ്പോൾ രണ്ടു ദിവസമായി പാലായിൽ ഡി സി സി പ്രസിഡണ്ട് തമ്പടിച്ചു നടത്തിയ കാമ്പയിൽ വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.കെ കെ രമ എം എൽ എ യ്ക്ക് വീരോചിത സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്.

 

വീരവനിതയോടു കുശലം പറയാനും സെൽഫി എടുക്കാനും മുതിർന്ന കോൺഗ്ര പ്രവർത്തകരോടൊപ്പം വനിതാ പ്രവർത്തകരും മത്സരിച്ചപ്പോൾ യു ഡി എഫ് നേതാവായ കെ കെ രമയ്ക്ക് ലഭിച്ചഅംഗീകാരമായി അത്.അത് കൊണ്ട് തന്നെ ഇന്ന് കെ കെ രമ കുന്നംകുളത്ത് ഒരു പരിപാടിയിൽ കുഴഞ്ഞു വീണപ്പോൾ കേരളാ കോൺഗ്രസ്(എം) സൈബർ വിഭാഗം ആഹ്ലാദം ഉയർത്തുകയുണ്ടായി.അത് കെ കെ രമ പാലായിലെത്തിയ കോൺഗ്രസ് പരിപാടിക്ക് ലഭിച്ച ജനകീയ പിന്തുണയോടുള്ള അസഹിഷ്ണുതയാണ് വെളിവാക്കിയത്.

 

രാത്രി കാലത്തും കോൺഗ്രസ് സമര പന്തലിൽ വനിതാ പഞ്ചായത്ത് മെമ്പർമാരടക്കം നൂറോളം പ്രവർത്തകർ സജീവ സാന്നിധ്യമായി നിലകൊണ്ടതും കോൺഗ്രസ് പാലായിൽ ഉണർന്നു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.നാട്ടകം സുരേഷിനോടൊപ്പം സി ടി രാജൻ.,എ കെ ചന്ദ്രമോഹൻ,ആർ പ്രേംജി,ആർ സജീവ്,വി സി പ്രിൻസ്,റോയിമാത്യു എലിപ്പുലിക്കാട്ട്   തുടങ്ങിയ നേതാക്കൾ സജീവ സാന്നിധ്യമായി മുഴുവൻ സമയത്തും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version