മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ജോസ് മോനും വൻ നിക്ഷേപങ്ങൾ,രണ്ടു കോടിയുടെ ബാങ്ക് നിക്ഷേപം - Kottayam Media

Crime

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ജോസ് മോനും വൻ നിക്ഷേപങ്ങൾ,രണ്ടു കോടിയുടെ ബാങ്ക് നിക്ഷേപം

Posted on

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച്‌ വിജിലന്‍സ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വിറോണ്‍മെന്റ് എഞ്ചിനീയര്‍ ജെ. ജോസ്‌മോന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കൊല്ലം ഏഴുകോണ്‍ ചീരങ്കാവിലുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്.

 

 


1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കന്‍ ഡോളര്‍, 835 കനേഡിയന്‍ ഡോളര്‍, 1725 യുഎഇ ദിര്‍ഹം, ഒരു ഖത്തര്‍ റിയാല്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ് പോളിസികള്‍ മ്യൂച്ചല്‍ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലന്‍സ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസര്‍ എ.എം.ഹാരിസിനെ വിജിലന്‍സ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിലെ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു. ജോസ്‌മോന് ബാങ്കില്‍ ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം. ജോസ് മോന്റെ പേരില്‍ വാഗമണില്‍ റിസോര്‍ട്ടും കൊട്ടാരക്കര എഴുകോണില്‍ 3500 ചതുരശ്രയടിയില്‍ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്‌ലാറ്റുകളും ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി.

കൂടാതെ 18 ലക്ഷവും അഞ്ചു ലക്ഷവും വിലവരുന്ന രണ്ടു കാറുകളും ഉണ്ട്. ലോക്കറില്‍ 72 പവന്‍ സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രം, നെടുമ്ബാശേരി വിമാനത്താവളത്തിലും മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയിലും വന്‍തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version