സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുബോള്‍ ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛമായ വില - Kottayam Media

Kerala

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുബോള്‍ ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛമായ വില

Posted on

ഇടുക്കി :വട്ടവട :സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുബോള്‍ ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛമായ വില. കിലോയ്ക്ക് 20 മുതല്‍ 25 രൂപ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്ന പച്ചക്കറിയുടെ പണം മാസങ്ങള്‍ക്ക് ശേഷമാണ് നല്‍കുന്നതെന്ന് കര്‍ഷകര്‍ പരാതി പറയുന്നു.

 

വട്ടവട കേരളത്തിലെ ശീതകാല പച്ചക്കറിയുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെങ്ങും പച്ചക്കറി വില കുതിക്കുബോള്‍ അതിന്‍റെ മൂന്നിലൊന്ന് പോലും വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. ക്യാരറ്റും കാബേജും ഉരുളക്കിഴങ്ങുമൊക്കെയാണ് ഇവിടത്തെ പ്രധാന കാര്‍ഷിക വിളകള്‍. ഇവ വിപണിയിലെത്തിക്കുമ്ബോള്‍ 20 മുതല്‍ 25 രൂപ വരെ മാത്രമാണ് കിലോയ്ക്ക് കിട്ടുന്നത്. കടുത്ത പ്രതികൂല കാലാവസ്ഥയിലും കടംവാങ്ങി കൃഷി നിലനിര്‍ത്തിയ കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയുടെ കൊടുംവെയിലില്‍ വാടുകയാണ്.

 

വിപണി വില പൊള്ളുബോള്‍ ആനുപാതികമായ തുക കര്‍ഷകര്‍ക്ക് നല്‍കാതെ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കൊള്ളയടിക്കുന്നുവെന്ന് ആരോപിക്കുന്നു കര്‍ഷകര്‍. തറവില പോലും ലഭ്യമാക്കുന്നതിന് അധികൃതരുടെ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഹോര്‍ട്ടികോര്‍പ്പിന് നല്‍കുന്ന പച്ചക്കറിയുടെ പണം കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ്. ഓണത്തിന് സംഭരിച്ചതിന്‍റെ തുക ഒരു മാസം മുന്‍പാണ് കര്‍ഷകരുടെ കൈകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version