ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ഗതാഗത നിരോധനം - Kottayam Media

Kerala

ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ഗതാഗത നിരോധനം

Posted on

കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡിന്റെ ചേരിക്കൽ ഭാഗത്ത് റോഡ് പുനർനിർമിക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 2021 ഡിസംബർ 20 മുതൽ പൂർണമായി നിരോധിച്ചു. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുവരെയാണ് നിരോധനം. തിരുവാർപ്പ്, മലരിക്കൽ ഭാഗത്തുനിന്ന് ഇല്ലിക്കൽ ജംഗ്ഷൻ വഴി പോകേണ്ട വാഹനങ്ങൾ ചെങ്ങളം തിരുവാർപ്പ് യു.പി. സ്‌കൂൾ റോഡുവഴി(തിരുവാർപ്പ് യു.പി. സ്‌കൂൾ വഴി അയ്യമ്മാത്ര പാലം) പോകണമെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version