തൃശൂര്‍: കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് രണ്ട് പുതിയയിനം കടുവാത്തുമ്പികളെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തി.

കറുത്ത ശരീരത്തില്‍ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലന്‍ത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തില്‍ ഉള്ളത്. ഇതിലെ നീളന്‍ പിന്‍കാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സില്‍ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.
പുതിയ തുമ്പികളുടെ ചെറുവാലുകള്‍, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകള്‍ എന്നിവ മറ്റ് തുമ്പികളില്‍ നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവെയ്ക്കുന്നു.

