തൃശൂര്‍: ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന മുരിങ്ങൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. പുരിങ്ങോരില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ എടുത്ത കുഴിയിലാണ് കാര്‍ പെട്ടത്.

യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു.

അഞ്ചുമണിക്ക് ആയിരുന്നു അപകടം. പുതുതായി ഷോറൂമില്‍ നിന്നെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന റോഡായിട്ടും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വന്ന് കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് യാത്രക്കാരനായ മനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു

