നാട്ടകം കോളേജിലെ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ - Kottayam Media

Crime

നാട്ടകം കോളേജിലെ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

Posted on

കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയുമായ ആകാശ് വിനോദിനെ(20)യാണ് കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഭക്ഷണം കഴിച്ച ശേഷം കിടക്കാനെത്തിയ വിദ്യാർത്ഥികളാണ് ആകാശിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആകാശ് തൂങ്ങിയത്. വിദ്യാർഥികൾ കൂടി  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version