മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്.

തുടർന്ന് അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യിൽ രുദ്രാക്ഷമാലയുമായി ഗംഗാ ദേവിയെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സ്നാനം നടത്തിയത്. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരുന്നത്. അരയിൽ പ്രദേശത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

