വിഴിഞ്ഞത്ത് നടന്ന നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനം,ബിഷപ്പുമാർക്കെതിരെ കള്ളക്കേസെടുത്തത് അംഗീകരിക്കാനാവില്ല :ജോയി അബ്രാഹം - Kottayam Media

Kerala

വിഴിഞ്ഞത്ത് നടന്ന നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനം,ബിഷപ്പുമാർക്കെതിരെ കള്ളക്കേസെടുത്തത് അംഗീകരിക്കാനാവില്ല :ജോയി അബ്രാഹം

Posted on

പാലാ :- വിഴിഞ്ഞത്ത് നടന്ന നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ബിഷപ്പുമാർക്കെതിരെ കള്ളക്കേസെടുത്ത് ജാമ്യമില്ലാവകുപ്പ് ചു മത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം. നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരാഭാസത്തിലൂടെ അധികാരത്തിലെത്തിയവർ നിലനില്പിനു വേണ്ടി പോരാടുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ്. ശബരിമലയിൽ പ്രശ്നം സൃഷ്ടിച്ചവർ ബിഷപ്പുമാരെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢ പദ്ധതി തയ്യാറാക്കിയാൽ ശക്തമായ സമരമാരംഭിക്കുമെന്ന് ജോയി എബ്രാഹം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷീലാ ബാബു ,

അഡ്വ. എബ്രാഹം തോമസ്, അ അഡ്വ. ജോസ് ആനക്കല്ലുങ്കൽ, അഡ്വ. ജാക്സ് പറ മുണ്ട , മണ്ഡലം പ്രസിഡന്റുമാരായ ക്യാപ്റ്റൻ ജോസ് കുഴി കുളം, ജോഷി വട്ടക്കുന്നേൽ, സജി ഓലിക്കര ,യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഡിജു സെബാസ്റ്റ്യൻ,, ബാബു മുകാല, മൈക്കിൾ കാവുകാട്ട്, ജോസ് വേര നാനി, ടോമി താണോലിൽ, മാത്യു മൂലക്കാട്ട്, മെൽബിൻ പറമുണ്ട, ബേബി പാലിയക്കുന്നേൽ, ജസ്റ്റിൻ പാറപ്പുറത്ത്, ഷാജി മാവേലിൽ, സെബാസ്റ്റ്യൻ പാമ്പക്കൽ, ജോസ് ആഗസ്തി പുളിക്കൽ, സന്തോഷ് വി.കെ., തോമസ്കുട്ടി ആണ്ടു ക്കുന്നേൽ, കുര്യൻ കണ്ണംകുളം, വിനോദ് പാറയടിയിൽ, പി.ജെ ജോസഫ്, ജോർജു കുട്ടി ചെമ്പോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version