പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്.

പിഎം ശ്രീ ഒപ്പുവെക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള് ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു. പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല. സ്കൂളുകളുടെ തിരഞ്ഞെടുപ്പാണ് അടുത്തഘട്ടം.
ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞത് – അദ്ദേഹം പറഞ്ഞു.