Kerala

റബ്ബർ ബോർഡ് ചെയർമാനായി എൻ. ഹരി ചുമതലയേൽക്കും

കോട്ടയം: നീണ്ട പതിനെട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം റബ്ബർ ബോർഡിന് പുതിയ സ്ഥിരം ചെയർമാൻ.

ബിജെപി മധ്യമേഖലാ പ്രസിഡന്റും മുതിർന്ന നേതാവുമായ എൻ. ഹരിയെ റബ്ബർ ബോർഡിന്റെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു.

ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഈ കാലയളവിൽ താല്ക്കാലിക ചുമതലകൾ വഹിച്ചിരുന്നത്.

കോട്ടയം ആനിക്കാട് സ്വദേശയായ എൻ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top