ഇടനാട് കാവ് ദേവീ ക്ഷേത്രത്തിലെ മീന ഭരണിമഹോത്സവത്തിന്റെ പ്രസാദമൂട്ടിനുള്ള ഉൽപ്പന്നങ്ങൾ എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകർ ശേഖരിച്ചു നൽകി - Kottayam Media

Kerala

ഇടനാട് കാവ് ദേവീ ക്ഷേത്രത്തിലെ മീന ഭരണിമഹോത്സവത്തിന്റെ പ്രസാദമൂട്ടിനുള്ള ഉൽപ്പന്നങ്ങൾ എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകർ ശേഖരിച്ചു നൽകി

Posted on

കോട്ടയം :ഇടനാട് ഇടനാട് കാവ് ദേവീ ക്ഷേത്രത്തിലെ മീന ഭരണിമഹോത്സവത്തിന്റെ പ്രസാദമൂട്ടിനുള്ള ഉൽപ്പന്നങ്ങൾ എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകർ ശേഖരിച്ചു നൽകി.മീനഭരണി മഹോത്സവത്തിന്റെ പ്രധാന വഴിപാടായ പ്രസാദമൂട്ടിനുള്ള ഉൽപ്പന്നങ്ങൾ രാവിലെ മുതൽ തന്നെ എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകർ വീടുകളിലെത്തി ശേഖരിച്ചു.

ഇടനാട് കാവിലെ പ്രധാന വഴിപാടായപ്രസാദമൂട്ടിന് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 2000 നു മുകളിൽ ഭക്ത ജനങ്ങൾ എത്തി ചേരുമെന്ന് എൻ എസ് എസ് ജനറൽ സെക്രെട്ടറി ഗോപകുമാറും,വൈസ് പ്രസിഡണ്ട് നാരായണൻ നായർ,ദേവസ്വം മാനേജർ ഗോപിനാഥൻ നായർ എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു .ഇത്തവണ യുവജനങ്ങൾ ഉൽപ്പന്നങ്ങൾ ഭവനങ്ങളിലെത്തി ശേഖരിക്കുന്നത് ഗൃഹാതുരത്വം ഉണർത്തുന്നതാണെന്നും,ഇടനാട് കാവിലമ്മയുടെ അനുഗ്രഹങ്ങൾ ഓരോ ഭാവനത്തിലെത്തിക്കാനും ഇത്തരം കൂട്ടായ്മകൾ പ്രയോജനപ്പെടുമെന്നും ഇവർ കോട്ടയം മീഡിയയോട് പറഞ്ഞു.}

കഴിഞ്ഞ കാല പ്രളയത്തിലും ,കൊറോണയിലും ജനങ്ങൾക്ക്‌ വേണ്ടി സ്വാന്ത്വന നടപടികളുമായി മുന്നിട്ടിറങ്ങിയ ജനകീയ കൂട്ടായ്മയായ എന്റെ നാട് ഇടനാട് സൊസൈറ്റിയുടെ പ്രവർത്തകർ ഇത്തവണ അന്യം നിന്ന് പോയ അനുഷ്ട്ടാനമായ കലവറ നിറക്കൽ ചടങ്ങ് കൂടുതൽ ജനകീയമാക്കി കൊണ്ടാണ് കടന്നു വന്നിട്ടുള്ളത് .ഏകദേശം 50 വർഷമായി ഉൽപ്പണശേഖരണം മുടങ്ങി കിടക്കുകയായിരുന്നു,എന്നാൽ അത് പുതു തലമുറയ്ക്ക് അനുഭവ വേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അനുഷ്ട്ടാനങ്ങൾ തുടരുന്നതിന്  എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകർ മുന്നിട്ടിറങ്ങിയതെന്ന് അരുൺ മേനാച്ചേരി കോട്ടയം മീഡിയയോട് പറഞ്ഞു.പ്രസിഡണ്ട് അനീഷ് ഒഴാങ്കൽ ,സെക്രെട്ടറി ഹരി കൃഷ്ണൻ മംഗലത്ത് ,രക്ഷാധികാരി സിബി ചിറ്റാട്ടിൽ,വൈസ് പ്രസിഡണ്ട് അനിൽ (സബ്ബ് ഇൻസ്‌പെക്ടർ)ജോയിന്റ് സെക്രട്ടറി ബിനോയി താന്നിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

രാവിലെ മുതൽ എല്ലാ ഭവനങ്ങളിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ ഇടനാട് എസ് എൻ ഡി പി ശാഖാ കേന്ദ്രത്തിൽ വച്ച് നടന്ന ഹ്രസ്വ ചടങ്ങിൽ എന്റെ നാട് ഇടനാട്  സൊസൈറ്റി പ്രവർത്തകർ ദേവസ്വം ഭാരവാഹികളെ ഏൽപ്പിച്ചു.അന്യം നിന്ന് പോയിരുന്ന ഇത്തരം അനുഷ്ട്ടാനങ്ങൾ പുതുതലമുറ ഏറ്റെടുത്തത്  തന്നെ സമൂഹത്തിനു സമാധാനത്തിന്റെ പുതിയ സന്ദേശമാണ് നൽകുന്നതെന്നും എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകരുടെ ഇത്തരം പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും നന്ദി പ്രസംഗത്തിൽ  എൻ എസ് എസ്  ജനറൽ സെക്രട്ടറി ഗോപകുമാർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version