Kerala

റോഡ് ടാർ ചെയ്യേണ്ടതില്ല ;പാറ മക്ക് അടിച്ചു കുഴികൾ മറച്ചാൽ മതി ;മുത്തോലി പഞ്ചായത്തിന്റെ പുതിയ നയം വിനയാവുന്നു

പാലാ :റോഡ് ടാർ ചെയ്യേണ്ട പാറ മക്ക് അടിച്ചു കുഴികൾ മറച്ചാൽ മതി .കീശ വീർക്കുകയും ചെയ്യും ,ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യാം .പാലായ്ക്കടുത്തുള്ള മുത്തോലി പഞ്ചായത്താണ് നവീന റോഡ് ടാറിങ് നയം പ്രഖ്യാപിച്ചു നടപ്പിലാക്കി വരുന്നത് .പഞ്ചായത്തിലാകെ ഇപ്പോൾ പാറ മക്ക് അടിക്കൽ കൃഷി വ്യാപകമാക്കിയിരിക്കുകയാണ്.ഇതിൽ രാഷ്ട്രീയക്കാർക്കൊപ്പം ഉദ്യോഗസ്ഥരും പങ്ക് പറ്റുന്നുണ്ടെന്നാണ് അറിവ്.സംസ്ഥാനത്തെ തന്നെ ഏറ്റവും വരുമാനമുള്ള പഞ്ചായത്താണ് ഇപ്പോൾ പാറമക്കോ മാനിയാ ബാധിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് .ഒറ്റ മഴയ്ക്ക് പാറ മക്ക് മീനച്ചിലാറ്റിൽ ചെല്ലുമ്പോൾ വീണ്ടു മക്ക് അടിച്ചു തുടർ കൃഷി വ്യാപിക്കാനാണ് പഞ്ചായത്ത് ഭരണ കർത്താക്കളും ,ഉദ്യോഗസ്ഥ പ്രമാണികളും നീക്കം നടത്തുന്നത് .

പുലിയന്നൂർ അള്ളുങ്കൽ കുന്നു റോഡ് വർഷങ്ങളായി ടാറിങ് പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിട്ട്.ജനങ്ങളുടെ പരാതി കുന്നു കൂടിയപ്പോൾ പഞ്ചായത്ത് പുതിയ നയമെടുത്തു .പാറ മക്ക് കൊണ്ടുവന്നിറക്കി കുഴി മൂടി .കുഴി മൂടണമെന്നല്ലേ പറഞ്ഞുള്ളൂ  ഇതേ കുഴി മൂടി എന്നാണ് കഴുത്തിനും ചുറ്റും നാക്കുള്ള വനിതാ മെമ്പർ ഉര  ചെയ്തത് .ഇത് മൂലം പൊടി ശല്യം രൂക്ഷമായിട്ടുണ്ട് .അലർജി രോഗികളും പെരുകി .

ഇരു ചക്ര വാഹനങ്ങൾ മെറ്റലിൽ കയറി ബാലൻസ് തെറ്റി താഴെ വീഴുന്നു.ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നാണ് ഭരണീയർ പറയുന്നത് .മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ തീവെട്ടി കൊള്ളയാണ് മുത്തോലി പഞ്ചായത്തിൽ നടക്കുന്നതെന്ന് ബിജെപി മുത്തോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കണ്ണൻ ജി നാഥ്‌ അഭിപ്രായപ്പെട്ടു .കോട്ടയം ജില്ലയിൽ ഏറ്റവും വലിയ നികുതി വരുമാനമുള്ള മുത്തോലി പഞ്ചായത്തിന്റെ പണമെല്ലാം ധൂർത്തടിച്ച് ആർമാതിക്കുമ്പോൾ ജനങ്ങളെ മറക്കുന്ന ഭരണ കർത്താക്കൾക്കെതിരെ രൂക്ഷ സമരവുമായി ബിജെപി കടന്നു വരുമെന്ന് കണ്ണൻ ജി നാഥ്‌; ബിജെപി പാലാ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷീബ വിനോദ് എന്നിവർ അഭിപ്രായപ്പെട്ടു .കമ്മീഷനൊ മാനിയാ ബാധിച്ച ;പിൻ  സീറ്റ് ഭരണം നടത്തുന്ന  ഉപ മുഖ്യനെതിരെയും സമരം നടത്തേണ്ടി വരുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി .

തുടരും :മുത്തോലിയിൽ നടക്കുന്നത് ബിരിയാണി തീറ്റ മത്സരമോ..? 15 ബിരിയാണിക്ക് 51 ബിരിയാണിയുടെ ബില്ല് ..?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top