Kerala

ബാനറിൽ കെ.സി. വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് കൂടുതൽ വലുപ്പം നൽകിയതിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ

ആലപ്പുഴ: കേരളോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ബാനറിൽ കെ.സി. വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് കൂടുതൽ വലുപ്പം നൽകിയതിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഉദ്ഘാടകനായ തന്റെ ചിത്രം ചെറുതാക്കി വെച്ചെന്നും പരിപാടിയിൽ പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ ബാനറിൽ ഉൾപ്പെടുത്തിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ജി. സുധാകരൻ പറഞ്ഞു.

ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്യുന്നതെന്നും ചില ബാനറുകൾ കണ്ടാൽ വോട്ട് കുറയുമെന്നും അദ്ദേഹം പരിഹസിച്ചു. ‘പരിപാടിയിൽ പങ്കെടുക്കുന്നത് ഞാനാണ്. പിന്നെ പങ്കെടുക്കാത്തവരുടെ തല എന്തിനാണ് മുകളിൽ? ഇത്തരത്തിൽ ബാനറുകൾ എഴുതുന്നത് ശരിയായ കാര്യമല്ല. ഇങ്ങനെ ബാനർ തയ്യാറാക്കാൻ പാടില്ല’ എന്നിങ്ങനെയായിരുന്നു വേദിയിലെ ജി. സുധാകരന്റെ വിമർശനം.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി. സുധാകരൻ വിമർശനമുന്നയിച്ചു. എംഎൽഎമാരെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയിലെത്തിയത്. ഈ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ജി. സുധാകരന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top