ഇടുക്കി: പണം വാങ്ങിയിട്ട് ടിക്കറ്റ് നൽകിയില്ല. കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. കെഎസ്ആർടിസിയുടെ മൂന്നാർ ഡബിൾ ഡക്കർ ബസിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്.

മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വേഷം മാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ ചിന്നക്കനാലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിൻസ് ചാക്കോ ടിക്കറ്റ് നൽകാതെ പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.

കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇയാൾ മുൻപും സമാനരീതിയിൽ പണം വാങ്ങിയതായി പരാതികളുണ്ട്.