Kerala

മുംബൈ കൊവിഡ് ഭീതിയിൽ; ആശങ്ക ഉയർത്തി രണ്ട് മരണം 

മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയിൽ മരിച്ചു.

എന്നാൽ കൊവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നല്ല മരണമെന്നും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.അർബുദ രോഗത്തിന് ചികിത്സ ചെയ്യുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുന്ന 14-കാരിയുമാണ് മരിച്ചത്.

നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശങ്കാജനകമല്ലെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കെഇഎം ആശുപത്രിയിൽ കോവിഡ് ബാധിച്ച 15 രോഗികളെ ചികിത്സിച്ചിട്ടുണ്ട്. ഇവർക്കെല്ലാം ജലദോഷവും, പനിയുമായിരുന്നു ലക്ഷണങ്ങൾ. എന്നാൽ ദിവസങ്ങളിലെ ചികിത്സ കൊണ്ട് തന്നെ സുഖപ്പെട്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ഹോങ്കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതോടെയാണ് മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം ഉയർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top