മുംബൈ സാന്താക്രൂസിൽ നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലത്തീഫ് ഷെയ്ഖ്, ലോറൻസ് ഫെർണാണ്ടസ്, മംഗൾ ജാദവ്, കരൺ സനാസ്, ഡോ. വൃന്ദാ ചവാൻ എന്നിവർക്കൊപ്പം ഒരു ഓട്ടോ ഡ്രൈവറും അറസ്റ്റിലായി. പ്രതികളിൽ ഒരാൾ സാന്താക്രൂസ് ഈസ്റ്റിലും അഞ്ചുപേർ പൻവേലിലും താമസിക്കുന്നവരാണ്. എല്ലാവരെയും നവംബർ 28 വരെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയോടും സഹോദരനോടും കൂടി ഓട്ടോറിക്ഷയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെയോടെ ആരോ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വീട്ടുജോലിക്കാരി വഴക്കുണ്ടാക്കി വീട്ടിൽ നിന്നും പോയിരുന്നതായും കുട്ടിയെ കാണാതായതോടെ വക്കോള പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.