ഉമ്മ കൊടുത്ത് പണി മേടിച്ചു : രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു - Kottayam Media

Kerala

ഉമ്മ കൊടുത്ത് പണി മേടിച്ചു : രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു

Posted on

കര്‍ണാടകയില്‍ ശിവമോഗജില്ലയിലെ ഭദ്രാവതിയിലായിരുന്നു സംഭവം. പാമ്പിനെ പിടികൂടിയ യുവാവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പാമ്പിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിക്കവെ പാമ്പ് തിരിഞ്ഞ് യുവാവിന്റെ ചുണ്ടില്‍ കൊത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊത്തിയ ശേഷം കയ്യില്‍ നിന്ന് താഴെ വീണ പാമ്പ് ഇഴഞ്ഞു പോകുന്നതും മറ്റൊരാള്‍ ഇതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, അപകട നില തരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. യുവാവിനെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version