യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ - Kottayam Media

Crime

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

Posted on

കൽപ്പറ്റ: യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ചുളളിയോട് സ്വദേശി അജിൻ പീറ്ററാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. മറ്റൊരാളുടെ മൊബൈല്‍ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്ററും പരാതിക്കാരിയായ സ്ത്രീയും സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് യുവതിയുടെ മോര്‍ഫുചെയ്ത ചിത്രങ്ങൾ അജിൻ പീറ്റർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അമ്പലവയലിൽ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ ജീവനക്കാരന്‍റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പ്രതി വാട്ട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയത്. പിന്നീട് ഈ അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിയായ യുവതിയുടെ മോര്‍ഫുചെയ്ത വീഡിയോ പ്രതി  പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version