പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി യാത്ര തിരിക്കും.

ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന എഐ ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി പങ്കെടുക്കും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവഹിക്കും.
ഫ്രാൻസിലെ ഉച്ചകോടിക്ക് ശേഷം ബുധനാഴ്ചയാണ് നരേന്ദ്ര മോദി യുഎസിലേക്ക് യാത്ര തിരിക്കുക. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ ആദ്യമായാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. മോദിയുടെ സന്ദർശനം, ഇന്ത്യ – അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു

