അഡ്വ.ടി വി അബ്രാഹത്തിൻ്റെയും ഉഴവൂർ വിജയൻ്റെയും കബറിടങ്ങളിൽ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയുക്ത ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് പുഷ്പാർച്ചന നടത്തി - Kottayam Media

Kerala

അഡ്വ.ടി വി അബ്രാഹത്തിൻ്റെയും ഉഴവൂർ വിജയൻ്റെയും കബറിടങ്ങളിൽ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയുക്ത ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് പുഷ്പാർച്ചന നടത്തി

Posted on

 

പാലാ: രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും എക്കാലവും മാതൃകയാക്കാവുന്ന നേതാക്കളായിരുന്നു അഡ്വ.ടി വി അബ്രാഹവും ഉഴവൂർ വിജയനുമെന്ന് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിയുക്ത ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് പറഞ്ഞു.
മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനായി ചാർജെടുക്കുന്നതിന് മുമ്പായി ഇരു നേതാക്കന്മാരുടെയും കബറിടത്തിലും സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇരുനേതാക്കന്മാരുടെയും സഹധർമ്മിണിമാരായ പ്രെഫ.കൊച്ചുത്രേസ്യാ അബ്രാഹം, ചന്ദ്രമണി ടീച്ചർ, ജനാധിപത്യ കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് മാത്യൂസ് ജോർജ്, എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി കെ ആനന്ദക്കുട്ടൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അഡ്വ.വി എൽ സെബാസ്റ്റ്യൻ, എസ് അനന്ദകൃഷ്ണൻ, രാജൻ ആരംപുളിക്കൽ എന്നിവരോടൊപ്പമാണ് പുഷ്പാർച്ചന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version