കൊച്ചി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി നവംബർ 15ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. നവംബർ 18 വരെ അർജൻ്റീന ടീം കൊച്ചിയിൽ ഉണ്ടാകും.

കലൂർ സ്റ്റേഡിയം സന്ദർശിക്കാൻ ടീം പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് ശേഷമാകും കലൂർ സ്റ്റേഡിയം സന്ദർശിക്കുക എന്നാണ് വിവരം.
മെസിയും ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമും നടത്തുന്ന കേരള സന്ദര്‍ശനത്തില്‍ കൊച്ചി ഔദ്യോഗിക വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നവംബര്‍ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്ക് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകുക. ഇക്കാര്യത്തില്‍ പ്രാഥമിക തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.