രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു - Kottayam Media

Kerala

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു

Posted on

കോട്ടയം :രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എം ജി യൂണിവേഴ്സിറ്റി ബി. എസ്. സി. ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് നേടിയ എലിസബത്ത് പയസ്, പത്താം റാങ്ക് നേടിയ മനു മോഹൻ എന്നിവരെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പുരസ്കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി, അധ്യാപകരായ വിനീത്കുമാർ വി . ജാസ്മിൻ ആൻ്റണി തുടങ്ങിയവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version