India

ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത്: ​ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി. ​ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.

ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു. നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.

നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. ഇപ്പോൾ ദയവധത്തിന് അനുമതി വേണമെന്നാണ് യുവാവിൻ്റെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top