Kerala

സിനിമ, സീരിയൽ താരം മീന ഗണേഷ് (82)​ അന്തരിച്ചു

സിനിമ, സീരിയൽ താരം മീന ഗണേഷ് (82)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് മീന ഗണേഷ് അരങ്ങേറ്റം കുറിക്കുന്നത്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,​ വാൽക്കണ്ണാടി,​ നന്ദനം,​ മീശമാധവൻ,​ പുനരധിവാസം തുടങ്ങിയ ഓട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമാ നാടക നടൻ എ എൻ ഗണേശിന്റെ ഭാര്യയാണ്.നടിയുടെ മരണ വാർത്ത സീമ ജി നായരാണ് സോഷ്യൽ മീഡിയ വഴി പങ്കിട്ടത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top