തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്.

മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന് പറഞ്ഞു.

വക്കം പുരുഷോത്തമന് ആരോഗ്യമന്ത്രി ആയപ്പോള്‍ പല മാറ്റങ്ങളും വന്നിരുന്നു. പിന്നീട് പഴയ പോലെയായി. സിസ്റ്റത്തെ മുഴുവന്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സിസ്റ്റത്തോട് ചേര്‍ന്ന് നില്ക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.