കൊല്ലം: കൊല്ലം നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷായാണ് അറസ്റ്റിലായത്.

കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഗർഭനിരോധന ഉറകളില്‍ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്.
