Kottayam

കൃപാസനം റാലിക്ക് കെ.എസ്.ആർ.ടി. സി ബസ് അനുവദിക്കണം. മാണി സി. കാപ്പൻ എം.എൽ.എ

പാലാ :- കൃപാസനത്തിൽ 24 ന് (24.10.2026 ശനി ) നടക്കുന്ന അഖണ്ഡ ജപമാല റാലിയിൽ സംബന്ധിക്കുന്ന വിശ്വാസികൾക്ക് കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ആവശ്യമായ ബസ് സർവിസ് ക്രമീകരിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ സർക്കാരിനോടാവശ്യപ്പെട്ടു.

ആവശ്യമായ പാർക്കിംഗ് സൗകര്യം ഇല്ലായെന്ന കാരണത്താൽ പോലീസ് അധികാരികൾ തടസ്സമുന്നയിക്കുന്നതിനാൽ ബസുകൾ ക്രമീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് എ.റ്റി. ഓ മാർ പറയുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട മാണി സി. കാപ്പൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിനേയും നേരിട്ട് ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പാലാ കെ.എസ്.ആർ.ടി .സി കഴിഞ്ഞ വർഷം 11 ബസുകൾ കൃപാസനത്തിലെ ജലമാലറാലിക്കായി മാണി സി. കാപ്പന്റെ നിർദ്ദേശത്തെത്തുടർന്ന് സർവീസ് നടത്തിയിരുന്നു.

ഈ വർഷം അതിൽ കൂടുതൽ ആളുകൾ താല്പര്യമറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം ബസുകൾ ക്രമീകരിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും കാപ്പൻ ആവശ്യപ്പെട്ടു. പാർക്കിംഗ് സംബന്ധിച്ച് കൃപാസനം അധികാരികളോട് ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അധികാരികൾ അറിയിച്ചാലുടൻ ബസുകൾ ക്രമീകരിക്കുമെന്നും എ.റ്റി. ഒ അശോക് കുമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top