Kerala

പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു

പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു.മുഖ്യ ആചാര്യൻ രാമകൃഷ്ണ ശേഷാദ്രി അമ്പലപ്പുഴ ;അഡ്വ ആനന്ദ് വി അയ്യർ ;തുടങ്ങിയവർ കുരുന്നുകളുടെ കൈ പിടിച്ച് അരിയിൽ ഹരിശ്രീ കുറിച്ചു.

സംഘാടകർ ഒരുക്കിയ അരികളത്തിൽ മുതിർന്നവരും സരസ്വതീ ദേവീ അനുഗ്രഹത്തിനായി അരിയിൽ ഹരിശ്രീ കുറിച്ച് ദേവിയെ പ്രസാദിപ്പിക്കുന്നുണ്ടായിരുന്നു.നൂറു കണക്കിന് ഭക്ത ജനങ്ങളാണ് ചടങ്ങിന്റെ ഭാഗമായത് .തുടർന്ന് തിരു അരങ്ങിൽ നവരാത്രി മണ്ഡപത്തിൽ  ഭക്തിഗാനസുധ അവതരിപ്പിച്ചു .വൈകിട്ട് 6.30 നു സംഗീത കച്ചേരി.

അഡ്വ രാജേഷ് പല്ലാട്ട് ;പി എൻ പരമേശ്വരൻ നായർ പുത്തൂർ ;ശിവൻകുട്ടി എസ് നടുപ്പറമ്പിൽ ;ശ്രീകുമാർ കളരിക്കൽ ;നാരായണൻകുട്ടി അരുനിവാസ് ;ഉണ്ണി അശോക;രശ്മി ആർ നായർ ;വി പ്രത്യുഷ് എന്നിവർ അടങ്ങിയ സംഘാടക സമിതിയാണ് ചടങ്ങുകൾ നിയന്ത്രിച്ചത് .

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top