എല്ലാ വ്യാഴാഴ്ചകാലിലും നടത്തുന്ന കൺവൻഷന്റെ ഭാഗമായി പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ (22/10/2026)വ്യാഴാഴ്ച വചനാഭിഷേകശുശ്രുഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു.

റവ. ഫാദർ ജോസഫ് പുത്തൻപുരക്കൽ(കപ്പുച്ചിൻ )വചന പ്രഘോഷണം നടത്തും. വികാരി ജോഷി പുതുപ്പറമ്പിൽ ഫാദർ തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 9.30മണി മുതൽ ജപമാല, കരുണകൊന്ത,വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, സമാപനആശീർവാദം, നേർച്ചവിതരണം.

ആത്മീയ പ്രഭാഷണങ്ങളെ ഗൗരവമേറിയ പ്രസംഗങ്ങളുടെ ചട്ടക്കൂടിൽനിന്ന് മാറ്റി, നർമവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന് സവിശേഷമായ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾവിക്കാർക്ക് വിനോദം നൽകുന്നതിനൊപ്പം സ്വന്തം ജീവിതത്തെയും സമീപനങ്ങളെയും വിലയിരുത്താനുള്ള അവസരവും നൽകുന്നു. വിശ്വാസം, ജീവിതബോധം, നർമം, മനുഷ്യബന്ധങ്ങൾ എന്നിവ സമന്വയിപ്പിച്ച് പ്രഭാഷണം നടത്തുന്ന വൈദികനാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ.