മുതിർന്ന സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു - Kottayam Media

Kerala

മുതിർന്ന സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു

Posted on

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിനിടെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പതിമൂന്നാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു.ഇടുക്കി പാർലമെന്റ് സീറ്റിലും മത്സരിച്ചിട്ടുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമാണ് നിലവില്‍ എംസി ജോസഫൈന്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.ജി.സി.ഡി.എ. ചെയര്‍പേഴ്സണും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു.വൈപ്പിന്‍ സ്വദേശിനിയായ എംസി ജോസഫൈന്‍ എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version