ന്യൂയോർക്ക് ∙ അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ലായി മാറിയ മുന്നേറ്റം. 34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന ചിന്താഗതിയുള്ള പ്രചാരണമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചതെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
ഉഗാണ്ടയിലെ ക്യാമ്പാലയിലാണ് മംദാനിയുടെ ജനനം. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായരുടേയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്റാൻ മംദാനി.

ഏഴാം വയസ്സിൽ കുടുംബസമേതം ന്യൂയോർക്കിലേക്ക് കുടിയേറിയ അദ്ദേഹം, കോളംബിയ സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.