Kerala

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം . . ഇന്ന് ലോക മാസീകാരോഗ്യ ദിനം

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം .ഇന്ന് ലോക മാസീകാരോഗ്യ ദിനം*( റവ.ഡോ. ജോജോ മാത്യു ചേന്നാട്ട് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & കോർഡിനേറ്റർ , ക്ലിനിക്കൽ സൈക്കോളജി വിഭാഗം . &അസോ. ഡയറക്‌ടർ , ആയുഷ് വിഭാഗം മാർ സ്ലീവാ മെഡിസിറ്റി പാലാ )

മാനസീകാരോഗ്യത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനും ഈ രംഗത്ത് പ്രവൃത്തിക്കുന്നവരെ പിന്തുണക്കുന്നതിനുമായി 1992 മുതൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 10 -ാം തീയതി മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. മാനസീകാരോഗ്യത്തെകുറിച്ചുള്ള വിദ്യാഭ്യാസം, അവബോധം, സാമൂഹികമായ മാറ്റി നിർത്തലുകൾക്കും വിവേചനത്തിനുമെതിരെയുള്ള കൂട്ടായ പ്രവൃത്തനം എന്നിവയ്ക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് മാനസീകാരോ ഗ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരോവർഷവും പ്രത്യേക പ്രമേയങ്ങൾ പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷത്തെ പ്രമേയമായി പ്രഖ്യാപിച്ചിരിക്കുന്നത് : “Lived Eperinences heard : Real Voices Real change ” എന്നതാണ്. നിലവിൽ, മാനസീകാരോഗ്യ നയങ്ങളും ചികിത്സാരീതികളും രൂപീകരിക്കുന്നത് മാനസിക രോഗങ്ങളാൽ ക്ലേശിക്കുന്നവർക്കു വേണ്ടിയാണെങ്കിലും അവരുടെ അഭിപ്രായങ്ങൾ വേണ്ട വിധത്തിൽ കേൾക്കപ്പെടുന്നില്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ പ്രമേയം രൂപം കൊണ്ടത്. മാനസീകാരോഗ്യ വെല്ലുവിളികൾ നേരിട്ട വ്യക്തികളുടെ യഥാർത്ഥ അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കണം. അവരുടെ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും കണക്കിലെടുത്ത് നയങ്ങൾ രൂപീകരിക്കുകയും കുടുംബങ്ങളിലും സമൂഹത്തിലും തൊഴിലിടങ്ങളിലും മാറ്റങ്ങൾ വരുത്തുകയും ആരോഗ്യ പരിപാലന സംവിധാനങ്ങൾ പരിഷ്കരിക്കുകയും ചെയ്യുമ്പോൾ ഈ ദിനാചരണം അന്വർത്ഥമാകും. പരസ്പരം കരുതുന്ന നല്ല മാനസികാരോഗ്യ സംസ്കാരം വളർത്തിയെടുക്കാൻ ചില പ്രായോഗിക നിർദേശങ്ങൾ കൂടി ശ്രദ്ധിക്കാം:

1. സഹാനുഭൂതിയോടെ ശ്രദ്ധിക്കുകയും ശ്രവിക്കുകയും ചെയ്യുക : സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ സഹപ്രവൃത്തകരോ അവരുടെ മാനസിക പ്രയാസങ്ങൾ തുറന്നു പറയുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കുക

2. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക: മാനസിക രോഗങ്ങളാൽ ക്ലേശിക്കുന്നവർ വിദഗ്ധ സഹായം തേടാൻ മടിക്കരുത്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ തേടുന്നതുപോലെ മാനസിക രോഗങ്ങൾക്കും ചികിത്സ തേടണം.

3. മാനസീക ശാരീരിക ആരോഗ്യത്തെ അപകടത്തിലാക്കുന്ന ദുശീലങ്ങളിൽ നിന്ന് പ്രത്യേകിച് ലഹരി ഉപയോഗത്തിൽ നിന്നും അകന്നു നിൽക്കുക. ആരോഗ്യകരമായ ശീലങ്ങൾ ആർജിക്കുക .

4. ജോലി – ജീവിത സന്തുലിതാവസ്ഥ (work – Life balance) നിലനിറുത്താൻ ശ്രദ്ധിക്കണo. കൃത്യമായ ഉറക്കം, വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഇവ പിന്തുടരണം. കുടുംബ, സാമൂഹിക ബന്ധങ്ങൾ വളർത്തുകയും മെച്ചപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യണം.
എല്ലാവർക്കും മാനസികാരോഗ്യ ദിനത്തിൻ്റെ മംഗളങ്ങൾ നേരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top