Kerala

ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി; പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി; കാർബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

മാന്നാർ : ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്തു വരുത്തിയ മിട്ടായി വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ വെറും കാലി കവർ മാത്രം.

ആലപ്പുഴ – മാന്നാർ പാവുക്കര തുണ്ടിയിൽ വീട്ടിൽ കെ എഫ് നൗഷാദ് കഴിഞ്ഞ ഒക്ടോബർ 23 – ന് ഹൽദിറാമിൻ്റെ ദോധ ബർഫി എന്ന മിഠായി ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്തത് 323 രൂപ വില വരുന്ന ഈ ഉൽപ്പന്നം ഒക്ടോബർ രണ്ടിന് ഡെലിവറി നടത്തുമെന്നാണ് അറിയിപ്പ് ലഭിച്ചത് ഇന്ന് ഉച്ചയോടു കൂടി ഡെലിവറി ബോയ് വീട്ടിൽ സാധനം എത്തിക്കുകയും 323 രൂപ ഇയാളുടെ പക്കൽ നേരിട്ട് നൽകുകയും ചെയ്തിരുന്നു. പിന്നീട് പായ്ക്ക് പൊട്ടിച്ചു നോക്കിയപ്പോൾ ശൂന്യമായ മുട്ടായി കവറാണ് ലഭിച്ചത് .

ഏതാനും ആഴ്ചകൾക്കു മുമ്പ് ഇതേ മുട്ടായി തന്നെ നൗഷാദ് വരുത്തിയിരുന്നു. സുഹൃത്തിൻ്റെ മകൾക്ക് സംഭാവന ചെയ്യുന്നതിനു വേണ്ടിയാണ് മിഠായി വരുത്തിയതെന്ന് നൗഷാദ് പറഞ്ഞു. തട്ടിപ്പിനെതിരെ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ പരാതി നൽകുവാൻ പോവുകയാണ് നൗഷാദ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top