പാലായുടെ വികസനത്തിനായി രാഷ്ട്രീയാതീത പിന്തുണതേടും മാണി സി കാപ്പൻ - Kottayam Media

Politics

പാലായുടെ വികസനത്തിനായി രാഷ്ട്രീയാതീത പിന്തുണതേടും മാണി സി കാപ്പൻ

Posted on

പാലാ: പാലാ ബൈപ്പാസിലെ കുപ്പികഴുത്ത് പ്രശ്നം പരിഹരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പായത് രാഷ്ട്രീയത്തിന് അതീതമായ ജനങ്ങളുമായുള്ള ബന്ധം കാരണമാണെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.ഇത് എല്ലാ പാലാക്കാരുടെ വിജയമാണെന്നും,ഈ നേട്ടത്തിന് മുന്നണി വ്യത്യാസമില്ലെന്നും  മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എം എൽ ഓഫീസിൽ സംഘടിപ്പിച്ച പുതുവൽസരദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

 

എല്ലാ നേട്ടങ്ങളും പാലായിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് . ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നത്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടയാൾ മാത്രമാണ് താനെന്നും മാണി സി കാപ്പൻ പറഞ്ഞു.ബൈപ്പാസിൻ്റെ നവീകരണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താത്പര്യമെടുത്തിരുന്നു. മന്ത്രിമാരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. വികസനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല എന്നതാണ് തൻ്റെ കാഴ്ചപ്പാട്.

 

 

പാലായുടെ വികസനമാകണം നമ്മുടെ ലക്ഷ്യമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും നടത്തി.ടി വി ജോർജ് അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ,തങ്കച്ചൻ മുളങ്കുന്നം,ബേബി ഈറ്റത്തോട്ട്, അപ്പച്ചൻ ചെമ്പൻകുളം, , മൈക്കിൾ കാവുകാട്ട്, തങ്കച്ചൻ മണ്ണൂച്ചേരി, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, താഹ തലനാട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version